കൊച്ചി: വര്‍ഗീയതയെ എതിര്‍ക്കാന്‍ സിപിഐഎമ്മുമായി കൂട്ടുകൂടുന്നതില്‍ തെറ്റില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. എന്നാല്‍ അങ്ങനെയൊരു സാഹചര്യം കേരളത്തില്‍ നിലവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ബിജെപിയെ എങ്ങനെ എതിര്‍ക്കണമെന്ന് കോണ്‍ഗ്രസിന് അറിയാമെന്നും, പിണറായിയുടെ സര്‍ട്ടിഫിക്കറ്റ് കോണ്‍ഗ്രസിന് അക്കാര്യത്തില്‍ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. പൂഞ്ഞാറില്‍ തന്റെ വിശ്വസ്തനെ തള്ളിപ്പറയാന്‍ വിഎസ് അച്യുതാനന്ദന് കഴിയില്ലെന്നും അക്കാര്യത്താലാണ് വിഎസ് പറഞ്ഞത് തനിക്കുവേണ്ടിയാണെന്ന് ജോര്‍ജ് വിശദീകരിച്ചതെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി